കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ർ‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത്; ത​ട​യാ​തെ എ​സ്എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ർ‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു ര​ണ്ട് ജീ​പ്പ് പോ​ലീ​സ് വാ​ഹ​ന അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തി​യ​ത്.സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മാ​യി സു​ര​ക്ഷ​യ്ക്കാ​യി 200 ല്‍​പ​രം പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഭാ​ര​താം​ബ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ത്തി​ല്‍ റ​ജി​സ്ട്രാ​റെ വിസി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റും എ​സ്എ​ഫ്‌​ഐ​യും ഡി​വൈ​എ​ഫ്‌​ഐ​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.എ​സ്എ​ഫ്‌​ഐ​യു​ടെ​യും ഡി​വൈ​എ​ഫ്‌​ഐ​യു​ടെ​യും പ്ര​തി​ഷേ​ധം കാ​ര​ണം ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി അ​ദ്ദേ​ഹം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല.

വിസി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത ര​ജി​സ്ട്രാ​ര്‍ കെ.എ​സ്. അ​നി​ല്‍​കു​മാ​റി​നെ ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റ് തി​രി​ച്ചെ​ടു​ത്തു. എ​ന്നാ​ല്‍ ഇ​തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് പു​തി​യ ര​ജി​സ്ട്രാ​റെ വി​സി നി​യ​മി​ച്ചി​രു​ന്നു. മി​നാ കാ​പ്പ​നെ​യാ​ണ് ര​ജി​സ്ട്രാ​റു​ടെ ചു​മ​ത​ല ന​ല്‍​കി വിസി നി​യ​മി​ച്ച​ത്. നി​ര​വ​ധി ഫ​യ​ലു​ക​ളി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കാ​ത്ത​ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി കാ​ര്യ​ങ്ങ​ളെ ബാ​ധി​ച്ചി​രു​ന്നു. പ​ല ഫ​യ​ലു​ക​ളി​ലും ഒ​പ്പി​ടാ​നു​ള്ള കാ​ര​ണ​ത്താ​ലാ​ണ് അ​ദ്ദേ​ഹം ഇ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

9 thoughts on “കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ർ‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത്; ത​ട​യാ​തെ എ​സ്എ​ഫ്ഐ

  1. Good post but I was wanting to know if you could write a litte more on this subject? I’d be very grateful if you could elaborate a little bit more. Appreciate it!

  2. I must show my affection for your kind-heartedness giving support to men and women who must have guidance on that subject. Your very own dedication to passing the message all around had been particularly valuable and have regularly helped guys and women much like me to arrive at their targets. Your informative instruction entails a great deal a person like me and somewhat more to my fellow workers. Thank you; from everyone of us.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!