ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാം ബിരുദദാന ചടങ്ങിൽ പങ്കെടുക്കും
തിരുവനന്തപുരം : 2025 ജൂലൈ 04
ഏക ദിന സന്ദർശനത്തിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ 2025 ജൂലൈ അഞ്ചിന് (ശനിയാഴ്ച്ച) കേരളത്തിലെത്തും. തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാമത് ബിരുദദാന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയാകും. കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ രാവിലെ 11 മണിക്ക് പരിപാടി ആരംഭിക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ വിശിഷ്ടാതിഥിയാകും. എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ചെയർമാൻ ഡോ. എ.സി. ഷൺമുഖം അധ്യക്ഷത വഹിക്കും.
