ഒര്‍ലാന്‍ഡോ: ഫിഫ 2025 ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും. ബ്രസീല്‍ ക്ലബ് ഫ്ളുമിനെന്‍സും സൗദി അറേബ്യയില്‍നിന്നുള്ള അല്‍ ഹിലാല്‍ എഫ്സിയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നു കിക്കോഫ് നടക്കു.ശനി പുലര്‍ച്ചെ 6.30നാണ് രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടം. ബ്രസീല്‍ ക്ലബ്ബായ പാല്‍മീറസും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയും തമ്മിലാണ് രണ്ടാമത്തെ ക്വാര്‍ട്ടര്‍