മസ്ക്കറ്റ് : ഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പതിനൊന്ന് പുതിയ സേവനകേന്ദ്രങ്ങൾ തുറക്കുമെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2025 ജൂൺ 29-നാണ് ഒമാനിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ജൂലൈ 1 മുതൽ ‘SGIVS Global Services LLC’-യാണ് ഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ ഔദ്യോഗികമായി നൽകുന്നതെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. അൽ ഖുവൈറിലെ എംബസി പരിസരത്ത് നിന്ന് നൽകി വരുന്ന ഇത്തരം സേവനങ്ങൾ ഏതാനം നാളുകൾ കൂടി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഒമാനിലെ താഴെ പറയുന്ന ഇടങ്ങളിലാണ് ഈ പുതിയ സേവനകേന്ദ്രങ്ങൾ തുറക്കുന്നത്:
- മസ്കറ്റ്.
- സലാല.
- സൊഹാർ.
- ഇബ്രി.
- സുർ.
- നിസ്‌വ.
- ദുഖം.
- ഇബ്ര.
- ഖസബ്.
- ബുറൈമി.
- ബർഖ.
- മേൽപ്പറഞ്ഞ സേവനകേന്ദ്രങ്ങളെല്ലാം 2025 ഓഗസ്റ്റ് 15-ഓടെ പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെയുള്ള കാലയളവിൽ ഇത്തരം സേവനങ്ങളിൽ താത്കാലിക തടസ്സങ്ങളും, കാലതാമസവും നേരിടാൻ സാധ്യതയുണ്ടെന്നും അതിനാൽ അപേക്ഷകർ ഇത് കണക്കിലെടുത്ത് വേണം അപേക്ഷകൾ സമർപ്പിക്കേണ്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു
