പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു

മണിമല : പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു, പാലക്കാട് നിന്നും ബലാത്സംഗ കേസ് പ്രതിയുമായി തിരികെ വരുന്നതിനടെയാണ് അപകടമുണ്ടായത് . മണിമലയ്ക്ക് സമീപം പൊന്തൻപുഴ ഭാഗത്തു വച്ചാണ് വ്യാഴാഴ്ച നാലുമണിയോടെ അപകടം സംഭവിച്ചത്. എസ് ഐ അനിൽ കുമാറും, നാലു പോലീസുകാരും പ്രതിയുമാണ് ജീപ്പിൽ ഉണ്ടയിരുന്നത് .

പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത് . ജീപ്പിന്റെ തേഞ്ഞ ടയറുകളാണ് അപകടകാരണം എന്ന് കരുതുന്നു.

അപകടം സംഭവിച്ച ജീപ്പിന് തൊട്ടു പിറകെ വന്ന കാറിലെ യാത്രക്കാരാണ് മറിഞ്ഞു കിടന്ന ജീപ്പിൽ കുടുങ്ങി കിടന്നിരുന്നവരെ പുറത്തിറങ്ങുവാൻ സഹായിച്ചത്. അപകടത്തിൽ ആർക്കും വലിയ പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!