എരുമേലി:സിവിൽ സർവീസ് എക്സാമിൽ ഓൾ ഇന്ത്യ തലത്തിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ മുണ്ടക്കയം വണ്ടൻപതാൽ നസ്റിൻ പി ഫസിമിനെ എരുമേലി ജാമിഅഃ ദാറുൽ ഫതഹ് ഭരണ സമിതി ആദരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെഎംഎം സലീമിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ കെ എസ് മുഹമ്മദ് ഇസ്മായിൽ മൗലവി അൽ ഖാസിമി ചേർന്ന് മൊമൻ്റോ നൽകി ആദരിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ ഹാഫിസ് ആസിം മൗലവി, ജോയിൻ സെക്രട്ടറി സുലൈമാൻ വാലുപാറ, മാഹീൻ അബ്റാരി തുടങ്ങിയവർ സംബന്ധിച്ചു.
