എൻ.സി.സി സിമ്പോസിയം -2025 സംഘടിപ്പിച്ചു

തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ
എൻ‌.സി‌.സി തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച സിമ്പോസിയം: 2025 ഇന്ന് (ജൂൺ 11) പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ കേരള ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹന്നൻ കുന്നുമ്മൽ, എൻ‌.സി‌.സി അഡീഷണൽ ഡയറക്റ്റർ ജനറൽ മേജർ ജനറൽ രമേശ് ഷൺമുഖം എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഉത്തരവാദിത്തമുള്ള യുവാക്കളെ രൂപപ്പെടുത്തുന്നതിലും അക്കാദമിക് സ്ഥാപനങ്ങളും എൻ‌സി‌സി ചട്ടക്കൂടും തമ്മിലുള്ള സമന്വയം വർദ്ധിപ്പിക്കുന്നതിലും നാഷണൽ കേഡറ്റ് കോർപ്സിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ച് അർത്ഥവത്തായ സംഭാഷണം വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.

എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ ഉദ്ഘാടന പ്രസംഗം നടത്തി, സമകാലിക കാലഘട്ടത്തിൽ എൻ‌സി‌സിയുടെ തന്ത്രപരമായ കാഴ്ചപ്പാട് എടുത്തുകാണിച്ചു.

പരിപാടിയിൽ കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരനും കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും സംയുക്തമായി മുഖ്യപ്രഭാഷണം നടത്തി. എൻ‌സി‌സി കാഡറ്റ് ആയിരുന്ന ദിനങ്ങളെക്കുറിച്ച് ഇരുവരും ഓർമ്മകൾ പങ്ക് വയ്ക്കുകയും യുവജന വികസനത്തിന്റെ പ്രാധാന്യം, പൗര ഉത്തരവാദിത്തം, നേതൃത്വ മൂല്യങ്ങളുടെ സംയോജനം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ വിവിധ കോളേജുകളിൽ നിന്നുള്ള അസോസിയേറ്റ് എൻ‌സി‌സി ഓഫീസർമാർ ഗവേഷണം ചെയ്തതും ചിന്തോദ്ദീപകവുമായ അഞ്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പൗരത്വ പരിശീലനത്തിൽ എൻ‌സി‌സിയുടെ പങ്ക്, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, സെമസ്റ്ററൈസേഷൻ, ഗ്രേഡിംഗ് സംവിധാനങ്ങൾ, എൻ‌സി‌സിയുടെ ആഗോള പ്രസക്തി, യുവജന ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഈ പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.

യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം (YEP) കേഡറ്റായ ഭവാരിയയുടെ പ്രചോദനാത്മകമായ പ്രസംഗവും പരിപാടിയിൽ ഉണ്ടായിരുന്നു, തന്റെ വളർച്ചയെയും അഭിലാഷങ്ങളെയും എൻ‌സി‌സി
എങ്ങനെ രൂപപ്പെടുത്തിയെന്ന് അവർ വിവരിച്ചു.

സിമ്പോസിയം അക്കാദമിക്, ഭരണനിർവ്വഹണം, എൻ‌സി‌സി സാഹോദര്യം എന്നിവയെ വിജയകരമായി ഒന്നിപ്പിച്ചു, യുവാക്കളുടെ ഇടപെടലിലൂടെ രാഷ്ട്രനിർമ്മാണത്തിൽ സംയോജിത ശ്രമങ്ങളുടെ പ്രാധാന്യം ശക്തിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!