വിരമിച്ച സൈനിക ഓഫീസർ ലെഫ്റ്റനന്റ് കേണൽ എൻ‌.പി രാജശേഖരൻ നായർക്ക് ‘വെറ്ററൻ അച്ചീവർ’ അവാർഡ് ലഭിച്ചു

വിരമിച്ച ആർമി ഓഫീസർ, ലെഫ്റ്റനന്റ് കേണൽ എൻ‌.പി രാജശേഖരൻ നായർക്ക് സൗത്ത് വെസ്റ്റേൺ കമാൻഡ് മേധാവിയുടെ ‘ വെറ്ററൻ അച്ചീവർ ‘ അവാർഡ് ലഭിച്ചു.
സൗത്ത് വെസ്റ്റേൺ കമാൻഡ് മേധാവിയും മദ്രാസ് റെജിമെന്റിന്റെ കേണലുമായ ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ് കോയമ്പത്തൂരിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

വിരമിച്ച ശേഷവും വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ച്ചവയ്ക്കുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്കായി കരസേനാ മേധാവി പുതുതായി ഏർപ്പെടുത്തിയ അവാർഡാണിത്.

റെജിമെന്റൽ സ്ഥാപനങ്ങൾക്കും റോട്ടറി ഇന്റർനാഷണലിനും നൽകിയ നിസ്വാർത്ഥ സേവനത്തിനാണ് അദ്ദേഹത്തിനു ‘വെറ്ററൻ അച്ചീവർ’ അവാർഡ് ലഭിച്ചത്. ഈ അവാർഡ് ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ വെറ്ററൻ ഓഫീസറാണ് തൃശൂർ സ്വദേശിയായ ലെഫ്റ്റനന്റ് കേണൽ എൻ.പി. രാജശേഖരൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!