എരുമേലി :വ്യാപാര സമൂഹത്തെയും എരുമേലിയിലെ പൊതുസമൂഹത്തെയും കോർത്തിണക്കിയ മനുഷ്യസ്നേഹിയായിരുന്നു വി എ മുജീബ്റഹ്മാൻ വലിയവീട്ടിലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ പ്രസിഡണ്ട് എം.കെ തോമസ്കുട്ടിഅഭിപ്രായപ്പെട്ടു .സമൂഹത്തിലെ പല പ്രശ്നങ്ങളും വ്യാപാരമേഖല നോക്കാതെ പരിഹരിക്കുന്നതിലും വ്യാപാരികൾക്ക് ദോഷമുണ്ടാകാതെ നോക്കുന്നതിനും മുജീബ് റഹ്മാൻ ശ്രദ്ധിച്ചിരുന്നു ശബരിമല സീസൺ യോഗങ്ങളിൽ വ്യാപാരി സമൂഹത്തിന്റെ എന്നപോലെ പൊതുസമൂഹത്തിന്റെ ഗതാഗതക്രെമീകരണങ്ങൾ ഉദ്യോഗസ്ഥ തലത്തിലെത്തിച്ചു പരിഹരിക്കുന്നതിനും ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നതും ജില്ലാ പ്രസിഡന്റ് അനുസ്മരിച്ചു .

വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് വാർഷികത്തോടനുബന്ധിച്ച് പരേതനായ മുൻ യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായിരുന്ന വി എ മുജീബ് റഹ്മാൻ അനുസ്മരപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
ഇന്നലെ എരുമേലി അസംപ്ഷൻ പള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ
യൂണിറ്റ് പ്രസിഡണ്ട് തോമസ് കുര്യന്റെ അധ്യക്ഷത വഹിച്ചു . പൊതുയോഗം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മുത്തുപുന്നക്കൽ അധ്യക്ഷത വഹിച്ചു . യൂണിറ്റ് ജനറൽ സെക്രട്ടറി പി ജെ ശശിധരൻ റിപ്പോർട്ടും, ട്രഷറർ അബ്ദുൾ നാസർ സിഎം കണക്കുകളും അവതരിപ്പിച്ചു.
എരുമേലി യൂണിറ്റ് യൂത്ത് വിങ്ങ് പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽദാനം
യൂണിറ്റ് പ്രസിഡണ്ട് നിർവഹിച്ചു. എരുമേലി മെർച്ചന്റ്സ് അസോസിയേഷൻ ട്രസ്റ്റിന്റെ 2024 – 25 വർഷത്തെ ഡിവിഡന്റ് വിതരണ ഉദ്ഘാടനം സംഘടനയുടെ ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ നിർവഹിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പറമ്പിൽ നസ്റിൻ പി ഫസീമിനെ ചടങ്ങിൽ വച്ച് എരുമേലി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും, ടൗൺ വാർഡ് മെമ്പറുമായ നാസർ പനച്ചി ആദരിച്ചു. യൂത്ത് വിംഗ്
പ്രസിഡന്റ് നിഷാദ് എം എ, വനിതാ വിങ്ങ് പ്രസിഡന്റ്. ഷൈലാ ബാലു, കമ്മിറ്റി അംഗം ഷിഫാസ് എം ഇസ്മയിൽ എന്നിവർ ആശംസകൾ പറഞ്ഞു .
ബിജിമോൻ പി പി സ്വാഗതവും അനിൽകുമാർ പി ബി കൃതജ്ഞതയും പറഞ്ഞു.