കീം – 2025 അപാകതകൾ പരിഹരിക്കാൻ അവസരം

2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (എൻആർഐ ഒഴികെ) പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള  അവസരം മെയ് 12 വൈകിട്ട് 3 മണി വരെ  പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!