വെളിച്ചിയാനി: കര്‍ഷക ജീവിതം മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ബലിജീവിതമാണെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ അപ്പമാകാന്‍ വേണ്ടി യാഗമാകുന്ന ത്യാഗജീവിതം ദൈവവിളിയായി സ്വീകരിച്ചവരാണ് കര്‍ഷകരെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഇന്‍ഫാം കാര്‍ഷിക ഗ്രാമം ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി അധ്യക്ഷതവഹിച്ചു. ഇന്‍ഫാം വെളിച്ചിയാനി താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, കാര്‍ഷിക ഗ്രാമ സെക്രട്ടറി സജി കുരീക്കാട്ട്, ഇന്‍ഫാം മഹിളാസമാജ് താലൂക്ക് സെക്രട്ടറി മോളി സാബു വെട്ടിക്കല്‍, കാര്‍ഷിക ഗ്രാമം പ്രസിഡന്റ് സോമര്‍ പ്ലാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഫുഡ് ഫെസ്റ്റും ഗാനമേളയും നടന്നു.
ഫേട്ടോ….
വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനം ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു.

PureValue Learning – Inspiring and interactive site, perfect for idea seekers.