കൊച്ചി : മൂന്നാംദിനവും കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാമിന് 40 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,075 രൂപയിലും പവന് 72,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ ഉയർന്ന് 7,455 രൂപയിലെത്തി.മൂന്ന് ദിവസത്തിനിടെ 2500 രൂപയാണ് വര്‍ധിച്ചത്.
തിങ്കളാഴ്ചയാണ് ആദ്യമായി സ്വർണവില മുകളിലേക്ക് കയറുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ പവന് 1,640 രൂപ കുറഞ്ഞ് 70,200 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. രണ്ടിന് 80 രൂപ കുറഞ്ഞു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്നു. സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷകൾക്കിടെയാണ് വീണ്ടും മുകളിലേക്ക് ഉയർന്നത്.