കാഞ്ഞിരപ്പളളി : സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം അവര്‍ തന്നെ കണ്ടെത്തണമെന്നും, സ്ത്രീകള്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന എന്‍ജിനുകളായി മാറണമെന്നും, നാളത്തെ ദിവസം നമ്മുടെതാണെന്നുളള പ്രതീക്ഷയോടെ കാത്തിരിക്കണമെന്നും ഡോ.ആന്‍സി ജോസഫ് അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പളളി പഞ്ചായത്ത് 21-ാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നടത്തിയ വേളയില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും, ട്രെയിനറും സെന്‍റ് ഡോമെനിക്ക് കോളെജിന്‍റെ മുന്‍ പ്രിന്‍സിപ്പാള്‍ കൂടിയായ ഡോ ആന്‍സി ടീച്ചര്‍ അഭിപ്രായപ്പെട്ടു. 21-ാം വാര്‍ഡിലെ എ.ഡി.എസ് വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ തങ്കപ്പന്‍ ഭദ്രദീപം തെളിയിച്ച് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മഞ്ചു മാത്യൂ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ച വച്ച ബ്ലോക്ക് മെമ്പര്‍ക്കുളള ഡോ.എ.പി.ജെ അബ്ദുള്‍ കലാം ജനമിത്ര പുരസ്കരാം നേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയെ തന്‍റെ ഗുരുനാഥകൂടിയായ സെന്‍റ് ഡോമെനിക്ക് കോളെജ് പ്രിന്‍സിപ്പാള്‍ ഡോ.ആന്‍സി ജോസഫ് പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജന്‍, പഞ്ചായത്ത് അംഗങ്ങളായ റിജോ വാളാന്തറ, വി.പി രാജന്‍ , ദീപ്തി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് പംനോപകരണ വിതരണവും, പാലിയേറ്റീവ് രോഗികള്‍ക്ക് മരുന്നും, വീല്‍ ചെയറുകളും വിതരണവും ചെയ്തു. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും,സ്നേഹവിരുന്നും നടത്തപ്പെട്ടു.
