പാലാ:മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും ഇന്നുമായി പല തവണ ഈ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. കടവിന് 200 മീറ്റർ മാത്രം മാറിയാണ് മൃതദേഹം ലഭിച്ച സ്ഥലം.
മുണ്ടക്കയം സ്വദേശിയായ ആബിൻ ജോസഫിന്റെ (21) മൃതദേഹമാണ് ലഭിച്ചത്.
ഇന്നലെ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തിനെ തുടർന്ന് തെരച്ചിൽ നിർത്തി ഇന്ന് രാവിലെ ആറ് മണിയോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്.
ഫയഫോഴ്സും പോലീസും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
പാലാ, ഈരാറ്റുപേട്ട ഫയർഫോഴ്സ് അംഗങ്ങളും ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലാണ് ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്.
ആൽബിന് ഒപ്പം കാണാതായ അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ. ജോമോന് (19) വേണ്ടിയുള്ള തിരച്ചിൽ നിലവിൽ പുരോഗമിക്കുകയാണ്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാലംഗ വിദ്യാർത്ഥി സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്.
ആൽബിനും, അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടുപേർ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ആറ്റിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് പുരോഗമിക്കുന്നത്.
പാലാ മുതൽ പുന്നത്തറ വരെയുള്ള വിവിധ ചെക്ക് ഡാമുകൾ തുറന്നു 3 സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ നടത്തുന്നത്.