മലയാളി വിദ്യാർഥിനി യു.എസിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് : വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്‌ലമിന്‍റെ മകൾ ഹെന്ന അസ്‌ലം (21) ആണ് മരിച്ചത്. ന്യൂ ജേഴ്സി റട്ഗേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.
കോളജിലേക്ക് കാറോടിച്ച് പോകവേ ഓവർടേക്ക് ചെയ്ത് വന്ന വാഹനത്തിന് വഴിമാറിക്കൊടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടനെയായിരുന്നു മരണം.മാതാവ്: സാജിദ അബ്ദുല്ല (ചേളന്നൂർ സ്വദേശിനി). സഹോദരങ്ങൾ: ഹാദി അസ്‌ലം, അമൽ അസ്‌ലം, സൈൻ അസ്‌ലം. ചേളന്നൂർ അബ്ദുല്ല സാഹിബിന്‍റെയും നൂറുന്നിസ ടീച്ചറുടെയും പേരമകളാണ്. ഹെന്നയും കുടുംബവും കഴിഞ്ഞ 14 വർഷമായി അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!