എരുമേലി:എരുമേലി പറമ്പിൽ അബ്ദുൽ ഫസിം. ഷിജി മോൾ ദമ്പതികളുടെ മകൾ നെസ്റിൻ പി ഫസിം 701 ആം റാങ്കിൽ സിവിൽ സർവീസിൽ ഉന്നത വിജയം കരസ്ഥമാക്കി.പ്രാഥമിക വിദ്യാഭ്യാസം കുട്ടിക്കാനം സെന്റ് പയസ് സ്കൂളിലും എട്ടാം ക്ലാസുമുതൽ മാന്നാനം കെ ഇ സ്കൂളിലും ,ബി എ ഇക്കണോമിക്സ് പാലാ അൽഫോൻസാ കോളേജിലും ആയിരുന്നു .ബി എ ഇക്കണോമിക്സിൽ രണ്ടാം റാങ്കോടെ പാസായ നെസ്റിൻ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലാണ് പി ജി കംപ്ളീറ്റ് ചെയ്തത് .തുടർന്ന് തിരുവനന്തപുരത്തെ ലീഡ് ഐ എ എസ് അക്കാദമിയുടെ പരിശീലനത്തിലാണ് നെസ്റിൻ പി ഫസിം 701 ആം റാങ്കിൽ സിവിൽ സർവീസിൽ ഉന്നത വിജയം കരസ്ഥമാക്കിയത് .

