എരുമേലി:ശബരിമല പാതയായ എരുമേലി -കണമല റോഡിൽ വരുന്ന അഞ്ചുവർഷത്തേക്കുള്ള പരിപാലനത്തിനും നവീകരണത്തിനുമായി പെർഫോമൻസ് ബേസ്ഡ് റണ്ണിങ് കോൺട്രാക്ടിൽപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ തുക ഉപയോഗിച്ച് റോഡിൽ ഉണ്ടാകുന്ന കുഴികൾ അടയ്ക്കൽ, റോഡ് സുരക്ഷിതത്വ ക്രമീകരണങ്ങൾ, ക്രാഷ് ബാരിയർ സ്ഥാപിക്കൽ , റോഡ് മാർക്കിംഗ് , സൂചന, ദിശാ ബോർഡുകൾ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിതെളിക്കൽ , ഓടകൾ ക്ലീൻ ചെയ്ത് വെള്ളമൊഴുക്ക്, പുതിയ ഓടകൾ നിർമ്മാണവും, സൈഡ് കോൺക്രീറ്റിങ്ങും നടത്തുക, ആവശ്യമുള്ളിടത്ത് പുതിയ കലുങ്കുകൾ നിർമ്മിക്കുക തുടങ്ങി റോഡിന്റെ മികച്ച പരിപാലനവും എല്ലാ സമയത്തും മെച്ചപ്പെട്ട ഗതാഗത സാഹചര്യവും ഒരുക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ശബരിമല തീർത്ഥാടകരുടെ പ്രധാന പാത എന്നുള്ള നിലയിൽ റോഡിന്റെ നിലവാരം ഉറപ്പുവരുത്തേണ്ടത് ഉള്ളതിനാൽ പരിപാലനം പ്രത്യേകമായി അഞ്ചു വർഷത്തേക്കുള്ള പരിപാലനത്തിന് തുക അനുവദിപ്പിക്കുകയായിരുന്നു എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

where to buy steroid
References:
best gnc products to get ripped (Panoptikon.org)
side effects of steroids in women
References:
apunto.it