കാഞ്ഞിരപ്പള്ളി : ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസംരംഭകർക്കായി സൗജന്യ പരിശീലന പരിപാടി 27/03/ 2025 നു കാഞ്ഞിരപ്പള്ളി ഹിൽടോപ്പ് റസ്റ്റോറന്റില്‍ വെച്ച് സംഘടിപ്പിക്കുന്നു. വിവിധ നിർമ്മാണ യൂണിറ്റുകളിൽ പ്രവർത്തിക്കുന്നവർ, ഭക്ഷ്യവസ്തുക്കൾ റീപാക്ക് ചെയ്യുന്നവർ, ഹോം ബേക്കേഴ്സ്, മില്ലേഴ്സ് എന്നിവർക്കാണ് ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷന്‍ (Fostac) പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ഓഫ് ഇന്ത്യയുടെ ലൈസൻസ് വ്യവസ്ഥകളിൽ Fostac സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ നിഷ്കർഷിച്ചിട്ടുണ്ട്. ആയതിനാൽ ഭക്ഷ്യ വ്യാപാരികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. പങ്കെടുക്കുന്നവർ നിർബന്ധമായും ആധാർ കാർഡ് കയ്യിൽ കരുതേണ്ടതാണ്