2025ലെ ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടിക്കായി (WAVES) മാധ്യമപ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന പ്രഥമ WAVES ഉച്ചകോടിയിൽ വിനോദത്തിന്റെ ഭാവി അനുഭവവേദ്യമാക്കൂ

  ന്യൂഡൽഹി : 2025 മാർച്ച് 26

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന പ്രഥമ ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടി (WAVES), ആഗോള മാധ്യമ-വിനോദ (M&E) വ്യവസായത്തിൽ തരംഗം സൃഷ്ടിക്കും. ചരിത്രം കുറിക്കുന്ന ഈ പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ, ഉള്ളടക്ക സ്രഷ്ടാക്കൾ എന്നിവർക്കായുള്ള രജിസ്ട്രേഷൻ 2025 മാർച്ച് 26ന് ആരംഭിക്കും. വൈദഗ്ധ്യം ഉയർത്തിക്കാട്ടുകയും ഉള്ളടക്കസ്രഷ്ടാക്കളെ ലോകവുമായി കൂട്ടിയിണക്കുകയും ഇന്ത്യയുടെ M&E മേഖലയുടെ ഭാവിക്ക് ഊർജം പകരുകയും ചെയ്യുന്ന എഴുത്തുകാരനാകൂ. നിങ്ങളുടെ വാർത്തകൾക്ക് അക്ഷരാർഥത്തിൽ ‘തരംഗങ്ങൾ’ സൃഷ്ടിക്കാൻ കഴിയും!

മാധ്യപ്രവർത്തനത്തിലോ കഥപറച്ചിലിലോ നിങ്ങൾക്കു താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ റിപ്പോർട്ടറോ ക്യാമറാമാനോ ഉള്ളടക്കസ്രഷ്ടാവോ സമൂഹമാധ്യമ പ്രൊഫഷണലോ ഏതുമാകട്ടെ, WAVES 2025 നിങ്ങൾ നഷ്ടപ്പെടുത്തരുത്! ഈ പരിപാടിയുടെ ഭാഗമാകൂ, വ്യവസായ പ്രമുഖരിൽനിന്നു പാഠങ്ങൾ നേടൂ, വളർന്നുവരുന്ന സ്രഷ്ടാക്കളെ ശരിയായ വേദികളിൽ തിളങ്ങാൻ സഹായിക്കൂ. വ്യാവസായിക ഉൾക്കാഴ്ചകൾ, ആഗോള ശൃംഖല കെട്ടിപ്പടുക്കൽ, M&E മേഖലയിലെ ശ്രദ്ധേയ കണ്ടുപിടിത്തങ്ങൾ എന്നിവയിലേക്കുള്ള നിങ്ങളുടെ സവിശേഷ കവാടമായി WAVES ഉച്ചകോടി 2025 മാറും.

മാധ്യമപ്രതിനിധി രജിസ്ട്രേഷൻ പ്രക്രിയ

WAVES മാധ്യമ രജിസ്ട്രേഷനായി വേണ്ട നടപടികൾ:

✅    2025 ജനുവരി ഒന്നിന് 18 വയസോ അതിനുമുകളിലോ ആയിരിക്കണം.

✅ അംഗീകൃത സ്ഥാപനങ്ങളിൽ ലേഖകനോ ഫോട്ടോഗ്രാഫറോ ക്യാമറാ പേഴ്‌സണോ ഡിജിറ്റൽ ഉള്ളടക്കസ്രഷ്ടാവോ ആയിരിക്കണം.

✅    മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകരും അർഹരാണ്.

✅    ഓൺലൈനായി രജിസ്റ്റർ ചെയ്യൂ: ലിങ്ക് ഇവിടെ.

✅    രജിസ്ട്രേഷൻ ജാലകം തുറക്കുന്നത്:  26 മാർച്ച് 2025

✅    അവസാന തീയതി: 2025 ഏപ്രിൽ 15 ഇന്ത്യൻ സമയം രാത്രി 11.59

✅   മാധ്യമപ്രതിനിധികൾക്കുള്ള പാസ് സ്വീകരിക്കൽ: പാസുകൾ സ്വീകരിക്കുന്നതിനുള്ള വിശദാംശങ്ങൾ അംഗീകൃത മാധ്യമപ്രതിനിധികളെ അറിയിക്കും.

✅    മാധ്യമരജിസ്ട്രേഷൻ നയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാം.

✅    അനുബന്ധം ബി പ്രകാരം മാധ്യമ പ്രതിനിധി രജിസ്ട്രേഷന് ആവശ്യമായ രേഖകളുടെ പട്ടിക ഇവിടെ കാണാം.

✅ അന്വേഷണങ്ങൾക്ക് ‘WAVES മാധ്യമ അക്രഡിറ്റേഷൻ അന്വേഷണങ്ങൾ’ എന്ന് സബ്ജക്റ്റ് ലൈനിൽ കുറിച്ച് pibwaves.media@gmail.com ലേക്ക് ഇമെയിൽ ചെയ്യൂ.

രജിസ്ട്രേഷൻ സമയത്ത് ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അപേക്ഷ പരിശോധിച്ചതിന് ശേഷം മീഡിയ അക്രഡിറ്റേഷൻ അംഗീകാരം ഇമെയിൽവഴി അറിയിക്കും. പിഐബി അംഗീകൃത മാധ്യമപ്രവർത്തകർക്കു മാത്രമേ മീഡിയ ഡെലിഗേറ്റ് പാസുകൾക്ക് അർഹതയുള്ളൂ. മാധ്യമ സ്ഥാപനത്തിന്റെ വ്യാപ്തി, ആനുകാലികത, വിനോദ മേഖലയിലെ ശ്രദ്ധ, WAVESന്റെ പ്രതീക്ഷിത കവറേജ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അക്രഡിറ്റേഷൻ അനുവദിക്കുക.

എന്തുകൊണ്ട് WAVES?

രാജ്യത്തിന്റെ സർഗാത്മ ശക്തി വർധിപ്പിക്കുന്നതിനും ഉള്ളടക്കസൃഷ്ടി, ബൗദ്ധിക സ്വത്ത്, സാങ്കേതിക നവീകരണം എന്നിവയുടെ കേന്ദ്രമായി അതിനെ സ്ഥാപിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആഗോള പ്ലാറ്റ്‌ഫോമാണ് WAVES. പ്രക്ഷേപണം, അച്ചടിമാധ്യമം, ടെലിവിഷൻ, റേഡിയോ, ഫിലിംസ്, അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിങ്, കോമിക്‌സ്, സൗണ്ട് ആൻഡ് മ്യൂസിക്, അഡ്വർടൈസിങ്, ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് AI, പ്രതീതിയാഥാർഥ്യം, (AR), മിഥ്യായാഥാർഥ്യം (VR), വിപുലീകൃത യാഥാർഥ്യം (XR) എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിൽ നിന്നുള്ള പ്രമുഖ പ്രൊഫഷണലുകളെ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.

പ്രധാന സവിശേഷതകൾ:

ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരം – ലോകമെമ്പാടുമുള്ള വളർന്നുവരുന്ന സ്രഷ്ടാക്കളെ ആഘോഷിക്കുന്ന വിപ്ലവകരമായ സംരംഭമായ ഈ പരിപാടി, മുംബൈയിൽ നടക്കുന്ന WAVES 2025-ൽ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അഭിമാനകരമായ വേദി ഒരുക്കുന്നു.

WAVEX 2025 – ഇന്ത്യയുടെ M&E ആവാസവ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി, മുൻനിര നിക്ഷേപകർക്കു മുന്നിൽ മീഡിയ-ടെക് സ്റ്റാർട്ടപ്പുകൾ അവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്ന പരിവർത്തനാത്മക സംവിധാനം.

WAVES ബസാർ, സിനിമ, ഗെയിമിംഗ്, സംഗീതം, പരസ്യം, XR എന്നിവയിൽ സ്രഷ്ടാക്കൾ, നിക്ഷേപകർ, വ്യവസായങ്ങൾ എന്നിവയെ കൂട്ടിയിണക്കുന്ന അതുല്യമായ ആഗോള വിപണി. വ്യവസായ പ്രൊഫഷണലുകൾക്ക് പുതിയ വരുമാന സ്രോതസ്സുകൾ തുറക്കുന്നതിനുള്ള അവസരങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു.

മാസ്റ്റർ ക്ലാസുകളും സംവേദനാത്മകസെഷനുകളും – വ്യവസായ പ്രമുഖരിൽനിന്നും ആഗോള പ്രമുഖരിൽനിന്നും പഠിക്കാനും മാധ്യമങ്ങളുടെയും വിനോദത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാവിയെക്കുറിച്ച് ഉൾക്കാഴ്ച നേടാനുമുള്ള അപൂർവ അവസരം.

വരൂ, ഞങ്ങളോടൊപ്പം സഞ്ചരിക്കൂ! നിങ്ങൾ സന്ദർശകനാണെങ്കിൽ ഇവിടെ രജിസ്റ്റർ ചെയ്യൂ; വിദ്യാർഥിയാണെങ്കിൽ ഇവിടെ രജിസ്റ്റർ ചെയ്യൂ

PIB Team WAVES  നൽകുന്ന ഏറ്റവും പുതിയ അറിയിപ്പുകൾക്കായി കാത്തിരിക്കൂ:

നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇവിടെ  ലഭിക്കും.

2 thoughts on “2025ലെ ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടിക്കായി (WAVES) മാധ്യമപ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

  1. Neben den allseits bekannten digitalen Spielautomaten finden Sie bei uns natürlich auch weitere Spiele,
    die das Sortiment in unserem Online Casino verstärken. Dank
    der großen Auswahl verschiedener Spiele finden Sie garantiert
    immer das passende Game für Ihr nächstes Abenteuer!

    Hierzu zählen unter anderem Videopoker und Online Tischsspiele wie Roulette, BlackJack und Baccarat.
    Dadurch stehen ausreichend Spiele zur Verfügung, um mit gutem Gewissen behaupten zu
    können, dass hier für jeden Spieler das passende Spiel zu finden sein wird!
    In unserem Online Casino finden Sie eine Auswahl von über 2000 verschiedenen Spielautomaten.
    Stöbern Sie in unserem gut sortierten Spiele-Portfolio und finden Sie
    etwas, das Ihr Interesse weckt. Profitieren Sie von den verschiedenen Boni und Promotionen, die wir anbieten. Dabei bekommt man für die ersten Einzahlungen zusätzliches Bonusguthaben und darüber hinaus
    Freispiele.Auch bestehende Kunden können immer wieder
    von spannenden Angeboten profitieren. Zwar ist das eine nette Möglichkeit, etwas zusätzliches Cash zu erhalten, aber man sollte nicht davon ausgehen, dass man durch kostenlose Aktionen in Casinos einen großen Profit erwirtschaftet.

    Wir gehen hier genauer darauf ein, welche Vorteile der Hit’n’Spin Bonus ohne Einzahlung bietet und wie man sich diesen sichern kann.
    Hitnspin bietet eine optimierte mobile Version für iOS-Geräte.
    Wir bieten Ihnen eine Vielzahl sicherer und schneller Einzahlungs- und
    Auszahlungsmöglichkeiten. Die E-Sport-Wetten explodieren in ihrer Popularität und hitnspin trägt
    dieser Entwicklung vollständig Rechnung. Die Plattform bietet umfassende Abdeckung der
    NBA, EuroLeague, Basketball-Bundesliga und der spanischen ACB mit
    zahlreichen Wettoptionen.

    References:
    https://online-spielhallen.de/merkur-casino-2025-spiele-bonus-auszahlung/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!