കെ-സ്മാര്‍ട്ടിലേക്കുള്ള മാറ്റം : പഞ്ചായത്തുകളിലെ ഓൺലൈൻ സേവനം ഏപ്രിൽ ഒന്നു മുതൽ പത്തു വരെ സ്തംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓൺലൈൻ സേവനം ഏപ്രിൽ ഒന്നു മുതൽ പത്തു വരെ സ്തംഭിക്കും. പഞ്ചായത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ പോർട്ടലായ ഐഎൽജിഎംഎസിൽ നിന്നും കെ-സ്മാർട്ടിലേക്ക് സേവനങ്ങൾ സമ്പൂർണമായി മാറ്റുന്നതിന് മുന്നോടിയായാണ് പ്രവർത്തനം പത്തു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്.
പുതിയ പോർട്ടലിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ ജനന, മരണ സർട്ടിഫിക്കറ്റുകൾ വിവാഹ സർട്ടിഫിക്കറ്റുകൾ കടകളുടെ ലൈസൻസുകൾ തുടങ്ങിയ അപേക്ഷകൾ ഒന്നും സ്വീകരിക്കുകയില്ല. പകരം ഇത്തരം അപേക്ഷകൾ ഏപ്രിൽ 11 മുതൽ കെ. സ്മാർട്ടിൽ സമർപ്പിക്കാവുന്നതാണ്. ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തീരുമാനമായതിനാൽ പദ്ധതി നടപ്പാക്കുന്നതിന് മുന്നോ ടിയായുള്ള അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പരിശീലനം ഞായറാഴ്ച മുതൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. ബ്ലോക്ക് അടിസ്ഥാനത്തിലാണ് പരിശീലനം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!