രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഉച്ചയ്‌ക്ക് 2 മണിക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിക്കും. രാവിലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായി. നാളെ രാവിലെ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രാജീവ് ചന്ദ്രശേഖരിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കും.
മൂന്നുതവണ കര്‍ണ്ണാടകയില്‍ നിന്ന് രാജ്യസഭാംഗമായിട്ടുള്ള രാജീവ് ചന്ദ്രശേഖര്‍ രണ്ടാം മോദി സര്‍ക്കാരില്‍ ഐടി, സ്‌കില്‍, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു. രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയുമായി. നിസാര വോട്ടുകള്‍ക്ക് അദ്ദേഹം ശശി തരൂരിനോട് പരാജയപ്പെട്ടതെങ്കിലും കേരളാ രാഷ്‌ട്രീയത്തിലേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രവേശനമായി തെരഞ്ഞെടുപ്പ് പോരാട്ടം മാറി. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന അധ്യക്ഷ പദവി ലബ്ദിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!