249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : വിവിധ വകുപ്പുകളില്‍ 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇവരെ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് അനുമതി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

2015-2019 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നുമാണ് 249 കായിക താരങ്ങളെ നിയമിക്കുന്നത്. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ച് പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ 5 ഒഴിവുകള്‍ കുറയ്‌ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!