*സഹകരണ അംഗസമാശ്വാസ നിധി
ആറാംഘട്ട ധനസഹായ വിതരണം നടത്ത
*വിതരണം ചെയ്തത്
405 ഗുണഭോക്താക്കൾക്ക് 91,30,000 രുപയുടെ ധനസഹായം കോട്ടയം : സഹകരണ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതായി സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപ, വായ്പാ രംഗങ്ങളിൽ വൻ പുരോഗതി പിന്നിട്ട വർഷം ഉണ്ടായി. ഇരു മേഖലകളിലും കേരളാ ബാങ്ക് ഇന്ത്യയിലെ ഒന്നാമത്തെ സഹകരണബാങ്കായി മാറി. കഴിഞ്ഞ വർഷം 50000 കോടിയിലധികം രൂപാ വായ്പ കൊടുത്ത കേരളത്തിലെ അഞ്ച് ബാങ്കുകളിലൊന്നായി മാറാനും കേരളാ ബാങ്കിന് കഴിഞ്ഞു. ന്യൂ ജനറേഷൻ ബാങ്കുകളോട് മത്സരിക്കാൻ പ്രാപ്തമായ രീതിയിലുള്ള ആധുനിക സൗകര്യങ്ങൾ ഇന്ന് സഹകരണ ബാങ്കുകളിലുണ്ട്.
സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കും സഹകാരികൾക്കും നാനാതരത്തിലുള്ള സഹായങ്ങളാണ് സഹകരണ വകുപ്പ് നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ. എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികര മുഖ്യപ്രഭാഷണം നടത്തി.
സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും, ശസ്ത്രക്രിയകൾക്ക് വിധേയരായവർക്കും, വാഹനാപകടത്തിൽപ്പെട്ട് ശയ്യാവലംബരായവർക്കും, മാതാപിതാക്കൾ മരിച്ചുപോയ സാഹചര്യത്തിൽ അവർ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ധനസഹായം നൽകുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് അംഗ സമാശ്വാസ നിധി. അംഗ സമാശ്വാസ നിധിയുടെ ആറാം ഗഡുവായി ജില്ലയിൽ ഇത്തവണ 405 ഗുണഭോക്താക്കൾക്കായി 78 സംഘങ്ങളിലൂടെ 91,30,000( തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി മൂപ്പതിനായിരം) രൂപയാണ് ധനസഹായമായി വിതരണം ചെയ്തത്.
ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം അംഗ സമാശ്വാസ നിധിപദ്ധതി അനുസരിച്ച് കോട്ടയം ജില്ലയിൽ അഞ്ചുഘട്ടങ്ങളിലായി 4,067 അപേക്ഷകർക്ക് 8,53,85,000(എട്ട് കോടി അൻപത്തിമൂന്ന് ലക്ഷത്തി എൺപത്തി അയ്യായിരം )രൂപ മുൻപ് വിതരണം ചെയ്തിരുന്നു.
ചടങ്ങിൽ കോട്ടയം ഡി.സി.എച്ച്. വൈസ് പ്രസിഡന്റ് കെ. എൻ. വേണുഗോപാൽ, കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ഹരിദാസ്, ചങ്ങനാശ്ശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ബെജു കെ. ചെറിയാൻ, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ജോയിന്റ് രജിസ്ട്രാർ (ജനറൽ,കോട്ടയം) കെ.വി. സുധീർ, അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) എ.കെ. സജിനികുമാരി, പേരൂർ വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി.പ്രദീപ്, ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു ജോസഫ് കൂമ്പിക്കൻ, അതിരമ്പുഴ റീജണൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോക്യാപ്ഷൻ: സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ആറാം ഘട്ട ധനസഹായ വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കുന്നു.
performance enhancing drugs facts
References:
anavar 10 mg dosage
what does ipamorelin do for you
References:
cjc 1295 ipamorelin daily dose (telegra.ph)
tesamorelin vs ipamorelin reddit
References:
valley.md
how to use cjc 1295 and ipamorelin
References:
cjc 1295 ipamorelin how to inject
ipamorelin skin benefits
References:
Stacking tesamorelin and Ipamorelin; Recruitmentfromnepal.Com,