കണ്ണൂര്‍ : ചക്കരയ്ക്കല്‍ മേഖലയില്‍ തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 30ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് സംഭവം. ഒരു നായയാണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് വിവരം. വീടിന്റെമുറ്റത്ത് ഇരുന്നവര്‍ക്ക് അടക്കം കടിയേറ്റു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.