ഇടുക്കി : അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർക്കും മുൻവശത്തിരുന്ന യാത്രക്കാർക്കും പരിക്കേറ്റു.ഇവരെ അടിമാലി താലൂക്കാശുപത്രിയിലും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്തുവച്ച് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും മുൻവശത്തിരുന്ന ഏതാനും യാത്രക്കാർക്കും പരിക്കേറ്റു.നാട്ടുകാരും ഇതുവഴിയെത്തിയ യാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.