പി.സി ജോര്‍ജ്ജിന് പിന്തുണയുമായി സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

തിരുവനന്തപുരം: ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങളാണെന്നും ലൗ ജിഹാദിനെപ്പറ്റി പി.സി ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങള്‍ ഗൗരവകരമാണെന്നും സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. പി.സി ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനമുണ്ട്. ലൗ ജിഹാദിന് ഇരകളായവരുടേയും കുടുംബങ്ങളുടേയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നത തല അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പി.സി ജോര്‍ജ്ജ് നടത്തിയ പ്രസ്താവനയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെപ്പറ്റിയും പ്രണയക്കെണികളെപ്പറ്റിയും നിരന്തരം വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലഹരി വിമുക്തനായ ഒരു യുവാവ് ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ ഇത്തരം പല കാര്യങ്ങളും വെളിപ്പെടുത്തിരുന്നു. മതരാഷ്‌ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും എല്ലാ പൗരന്മാര്‍ക്കും കടമയുണ്ട്. തീവ്രവാദികളെ മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ ന്യായീകരിക്കരുത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും പൗരന്മാരുടെ സമാധാന ജീവിതവും സംരക്ഷിക്കാനുതകുന്ന നടപടികള്‍ ആവശ്യമാണെന്നും സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

One thought on “പി.സി ജോര്‍ജ്ജിന് പിന്തുണയുമായി സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!