കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. വ്യത്യസ്‌ത വിഭാഗങ്ങളിലായി ഏഴുപേരാണ്‌ പുരസ്‌കാരങ്ങൾക്ക് അർഹരായത്‌.കഥ/നോവൽ വിഭാഗത്തിൽ വിമീഷ് മണിയൂർ (ബൂതം),കവിത വിഭാഗത്തിൽ പ്രേമജ ഹരീന്ദ്രൻ (പൂമാല), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. ബി പത്മകുമാർ (പാഠം ഒന്ന് ആരോഗ്യം), ശാസ്ത്ര വിഭാഗത്തിൽ പ്രഭാവതി മേനോൻ (ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ), ജീവചരിത്രം/ ആത്മകഥ വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്‌ണൻ (കുട്ടികളുടെ എഴുത്തച്ഛൻ), വിവർത്തനം/ പുനരാഖ്യാനം വിഭാഗത്തിൽ ഡോ. സംഗീത ചേനംപുള്ളി (വെള്ളത്തിന് നനവുണ്ടായതെങ്ങനെ?), നാടക വിഭാഗത്തിൽ ഹാജറ കെ എം (സാക്ഷി) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്ക്കാരങ്ങൾ നൽകിവരുന്നത്. 20,000രൂപയും പ്രശസ്‌തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.

5 thoughts on “കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

  1. I am extremely inspired with your writing skills as well as with the format on your weblog. Is this a paid topic or did you customize it your self? Anyway keep up the nice high quality writing, it’s rare to look a nice weblog like this one nowadays!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!