ന്യൂഡൽഹി : അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും നാം ഇന്ന് ആഘോഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് നാം ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും മുർമു പറഞ്ഞു.സ്ത്രീശക്തിയുടെ നേട്ടങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അവർ നൽകിയ അതുല്യമായ സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനം. നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അടിത്തറയും സ്ത്രീകളാണ്.