പാലക്കാട് : ഭാര്യയെ വെടിവച്ച് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട് സ്വദേശി കൃഷ്ണകുമാറാണ് (50) സ്വയം വെടിയുതിർത്ത് മരിച്ചത്. കൃഷ്ണകുമാറിനെ വണ്ടാഴിയിലെ വീടിന് മുന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.എയർഗണിൽനിന്ന് സ്വയം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് വീട്ടിലെത്തിയതെന്നാണ് വിവരം.ഭാര്യയെ കൊലപ്പെടുത്തിയശേഷം കാറ് ഓടിച്ച് നാട്ടിലെത്തിയാണ് കൃഷ്ണകുമാർ ജീവനൊടുക്കിയത്. ഇവർക്ക് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.