കൊച്ചി : പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരിയിലുള്ള ഫാംഹൗസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനായ ജോര്‍ജ് പി അബ്രഹാം 2,500 ഓളം ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ട് സഹോദരനൊപ്പമാണ് ഫാം ഹൗസിലെത്തിയത്. പിന്നീട് സഹോദരൻ മടങ്ങി. രാത്രി വൈകി മരിച്ച നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാം.