എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദി നെയും സെക്രട്ടറിയായി പി.എസ്. സജ്ജീവിനെയും തിരഞ്ഞെടുത്തു

തിരുവനന്തപുരം :എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം. ശിവപ്രസാദിനെയും സെക്രട്ടറിയായി പി.എസ്. സജ്ജീവിനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാനദിവസമാണ് പി.എം. ആര്‍ഷോയ്ക്കും കെ.അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം.ശിവപ്രസാദ്. പി.എസ്. സജ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. സ്വകാര്യ സര്‍വകലാശാലകളില്‍ സംഘടനാ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നിയന്ത്രണവും സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തിലൂടെ എസ്എഫ്‌ഐ സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സ്വകാര്യ സര്‍വകലാശാലയില്ലാത്ത രണ്ട് സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. പുതിയ വിദ്യാഭ്യാസ നയം നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമായും യുജിസിയുടെ കടുത്ത നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തു കൂടുതല്‍ ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ക്കോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകള്‍ക്കോ പ്രവര്‍ത്തനം നടത്താവുന്നതാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!