തിരുവനന്തപുരം : 2025 ഫെബ്രുവരി 20
തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ ഡാക് അദാലത്ത് 2025 മാർച്ച് 11ന് രാവിലെ 11 മണിക്ക് സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. തിരുവനന്തപുരം സൗത്ത് ഡിവിഷനിലെ തപാൽ ഓഫീസുകൾ നൽകുന്ന സേവനങ്ങൾക്കെതിരായ പരാതികൾ പരാതിക്കാരൻ്റെ ഫോൺ നമ്പർ സഹിതം മാർച്ച് മൂന്നിന് മുൻപായി പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, തിരുവനന്തപുരം സൗത്ത് ഡിവിഷൻ, തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ അയക്കണം.പരാതികൾ അടങ്ങിയ കവറിന് മുകളിൽ ഡാക് അദാലത്ത് എന്ന് രേഖപ്പെടുത്തണം.dotpuramsouth.kl@indiapost.gov.in / sptvsouth.keralapost[at]gmail[dot]com എന്ന ഇമെയിലിലും പരാതികൾ അറിയിക്കാം.
