കൊല്ലം – തേനി ദേശീയപാത 183; 19 വില്ലേജുകളിലെ സ്ഥലമേറ്റെടുക്കുന്നു,3 എ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു

കൊല്ലം : കൊല്ലം – തേനി ദേശീയപാത 183 വികസനപ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക്. ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ നടക്കുന്ന കൊല്ലം മുതൽ ആലപ്പുഴ ജില്ലയിലെ ആഞ്ഞിലിമൂട് വരെയുള്ള പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള 3 (a) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് 3100 കോടി രൂപയുടെ എസ്റ്റിമേറ്റിന് കഴിഞ്ഞദിവസം അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 3 എ നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയത്.
പുതുക്കിയ നോട്ടിഫിക്കേഷൻ പ്രകാരം നാലുവരിപ്പാതയ്ക്ക് ആവശ്യമായ സ്ഥലമാണ് 24 മീറ്ററിൽ ഏറ്റെടുക്കുന്നത്. കൊല്ലം ജില്ലയിലെ തൃക്കടവൂർ, പെരിനാട്, മുളവന, പേരയും, പനയം , ഈസ്റ്റ് കല്ലട , വെസ്റ്റ് കല്ലട , ശാസ്താംകോട്ട, പോരുവഴി , ശൂരനാട് നോർത്ത് , ശൂരനാട് സൗത്ത് എന്നീ വില്ലേജുകളിലൂടെയും ആലപ്പുഴ ജില്ലയിലെ താമരക്കുളം, ചുനക്കര, വെട്ടിയാർ , തഴക്കര, ചെറിയനാട് , ആല , മുളക്കഴ, ചെങ്ങന്നൂർ എന്നീ വില്ലേജുകൾ വഴിയാണ് ദേശീയപാത കടന്നുപോകുന്നത്.പദ്ധതിക്ക് ആവശ്യമായ തുക പൂർണമായും ചിലവഴിക്കുന്നത് കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പ് ആണ്. സംസ്ഥാന റവന്യൂ വകുപ്പിൽ നിന്നും സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കുവാൻ ഉള്ള ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഏറ്റെടുക്കേണ്ട സ്ഥലത്തിൻ്റെ അളവ് സംബന്ധിച്ചുള്ള നടപടികളിലേക്ക് ആലപ്പുഴയിലും കൊല്ലത്തും നിയമിച്ചിട്ടുള്ള സ്പെഷ്യൽ തഹസിൽദാർ മാരുടെ നേതൃത്വത്തിലുള്ള സംഘം കടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!