എരുമേലി :വഖഫ് നിയമങ്ങൾ ഭേതഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും മതവിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റവും ആണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാനവ്യാപകമായി താലൂക്ക് തല പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുന്നതിന്റെ ഭാഗമായി ഡി.കെ.ജെ.യു കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി എരുമേലി പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി കെ ജെ.യു കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് അബ്ദുനാസർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ ജുമാ മസ്ജിദ് ഇമാം ഷിഫാർ കൗസരി ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡി.കെ ജെ യു താലൂക്ക് ജനറൽ സെക്രട്ടറി ഹബീബ് മുഹമ്മദ് മൗലവി, ഇസ്മായിൽ മൗലവി ദാറുൽ ഫത്തഹ്, എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി,സലിം കണ്ണങ്കര, നാസർ മൗലവി പാറത്തോട്, അബ്ദുറസാഖ് മൗലവി കാഞ്ഞിരപ്പള്ളി,സ്വാദിഖ് മൗലവി,ഇടക്കുന്നം ജമാഅത്ത് പ്രസിഡന്റ് അബ്ദുറഷീദ്, ഹംദുല്ലാ മൗലവി, അബ്ദുറഷീദ് മൗലവി മുണ്ടക്കയം, സാബിർ ബദ് രി എരുമേലി,വിജി വെട്ടിയാനിക്കൽ, അബ്ദുസ്സലാം മൗലവി ചാത്തൻതറ, ടി എം സുലൈമാൻ തടത്തേൽ,ശമ്മാസ് മൗലവി ഇരുമ്പൂന്നിക്കര, റിയാസ് മൗലവി എരുമേലി, നൗഷാദ് മൗലവി നേർച്ചപ്പാറ, അസീസ് മൗലവി മുട്ടപ്പള്ളി,ഇല്യാസ് മൗലവി, തുടങ്ങിയവർ സംസാരിച്ചു
