കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമാണ് ഇന്നത്തെ വില. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർധിച്ചത്.ഇന്നലെ 63,520 രൂപയായിരുന്നു ഒരു പവന്‍റെ വില. വെള്ളിയാഴ്ച 63,920 രൂപയായിരുന്ന പവൻ വില ശനിയാഴ്ച 63,120 രൂപയിലേക്ക് താഴ്ന്നു. ഈ വില ഞായറാഴ്ചയും തുടർന്നു.