പിഎംജിഎസ് വൈ പദ്ധതിയിൽ 43 ഗ്രാമീണ റോഡുകൾക്ക് അനുമതി: ആന്റോ ആന്റണി എംപി

കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ് വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും നിലനിൽക്കുന്ന വിധത്തിൽ പുതുതായി റോഡുകൾ നിർമ്മിച്ച് ദേശീയ നിലവാരത്തിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകിയിരുന്നത്. 100 ൽ അധികം റോഡുകൾ സമർപ്പിച്ചെങ്കിലും മൺപാതകൾക്ക് മാത്രമാണ് നാലാം ഘട്ടത്തിൽ അനുമതി ലഭിച്ചിട്ടുള്ളത്. ഈ റോഡുകൾ ജില്ലയിലെ പി എം ജി എസ് വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എ. ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

6 മീറ്റർ വീതിയും കുറഞ്ഞത് 500 മീറ്റർ മുതൽ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം പട്ടികയിൽ ഇടം പിടിച്ചത്. 5 വർഷത്തേക്കാണ് ഈ പട്ടികയുടെ കാലാവധി.

തിടനാട് ഗ്രാമ പഞ്ചായത്തിലെ കാളകെട്ടി- ഇരുപ്പക്കാവ് -വില്ലണി റോഡ്, വാരിയാണിക്കാട് -മൈലാടി-വെള്ളിമല റോഡ്,
വാരിയാണിക്കാട്-പരിന്തിരിക്കൽ റോഡ്, ചെമ്മലമറ്റം-കരിമാപ്പനോലി-കൊക്കരണി- വേങ്ങത്താനം റോഡ്, അമ്പാറനിരപ്പേൽ -മൂന്നാനപ്പള്ളി -ചിറ്റാർ റോഡ്, ഞാണ്ടുംകണ്ടം- ചാറടി-കണ്ണാനി റോഡ്, പൂവത്തോട് -പുരയിടത്തിൽ -വലിയപാറ റോഡ് (ചിറ്റാറ്റിൻകര നസ്രത്ത് മഠം), ചെമ്മലമറ്റം -കല്ലറങ്ങാട് -പൂവത്തോട് റോഡ്,
പൂവാണിക്കാട് -ഇരുപ്പക്കാവ് റോഡ്,


പൂഞ്ഞാർ ഗ്രാമ
പഞ്ചായത്തിലെ വാഴേക്കാട്- ഊരത്തുപടി റോഡ്, ചെമ്മലമറ്റം- കരിമ്പനോളി -കൊക്കരണി -ചേന്നാട് മാളിക റോഡ്.

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ അടിവാരം -കൊട്ടത്തവളം -കോലാഹലമേട് റോഡ്, അരുവിക്കച്ചാൽ- മലയിഞ്ചിപ്പാറ റോഡ്, കോട്ടക്കല്ല് -വാഴേക്കാട് റോഡ്, പെരിങ്ങുളം- പച്ചിക്കൽ -അടിവാരം -വാകച്ചുവട് -തങ്ങൾപാറ റോഡ്, കപ്ലങ്ങാട് -കുന്തൻപാറ റോഡ്, ഇടമല -ഈന്തുംതടം റോഡ്, അടിവാരം- കുരിശുമല റോഡ്.

തീക്കോയി ഗ്രാമ പഞ്ചായത്തിലെ മാടത്താണി-മലമേൽ- നാടുനോക്കി- വഴിക്കടവ് റോഡ്, മർമല -അരുവി -ചാമപ്പാറ റോഡ്, ഞാണ്ടുകല്ല് -മക്കൊല്ലി- രണ്ടാട്ടുമുനി -കരിയിലക്കാനം റോഡ്, വെള്ളികുളം -കരിക്കാട് -കൊക്കോ വളവ്- പുളിക്കാനം റോഡ്.


കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ പറത്താനം -ഒടിച്ചുകുത്തി- കൂട്ടിക്കൽ -ഔട്ട്‌പോട്ട് റോഡ്, പ്ലാപ്പള്ളി- ആറേക്കർ -കവല റോഡ്, മുണ്ടപ്പള്ളി- കൂന്തൻപാറ റോഡ്, പറത്താനം- 10 ഏക്കർ -സീവ്യൂ -കവല റോഡ്, ഞർകാട് ടോപ്പ് -ഗുരുമന്ദിരം കൂപ്പ് റോഡ്, കൊടുങ്ങ -ചോറുക്ക റോഡ്, മാതമല- സെമിത്തേരി റോഡ്.എരുമേലി ഗ്രാമ പഞ്ചായത്തിലെ എരുത്വാപ്പുഴ -കീരുത്തോട് -മൂക്കൻപെട്ടി റോഡ്.

കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ ആനക്കുളം- 10 ഏക്കർ കോളനി -പനക്കച്ചിറ 504 റോഡ്, ബാങ്ക് പടി -പട്ടാളക്കുന്ന്- തുണ്ടത്തിപടി -ചാലിൽ പടി റോഡ്, ഇടുക്കി കവല- മാടപ്പാറ- കോസടി റോഡ്, ഇടുക്കി കവല -കടുവാക്കുഴി- കിട്ടൻ റോഡ്, മക്കപ്പുഴക്കുന്ന് -ശ്മശാനം റോഡ്, മാടപ്പാറപടി- കൊപ്പാറ കാ ണിക്കവഞ്ചി റോഡ്, കൊട്ടാരംകട -മേനോത്ത് പടി റോഡ്, പനക്കച്ചിറ -ആനക്കുളം 504- മടുക്ക റോഡ്, രാമചന്ദ്രൻപടി -കല്ലുംതലക്കൽപടി റോഡ്, ആനക്കുളം -കൂപ്പ് -സത്രം റോഡ്, കണ്ണാട്ടുകാവൽ -പ്ലാക്കൽപടി റോഡ്.

മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ അമരാവതി -വള്ളക്കടവ്- വെള്ളയനടി റോഡ്‌.

കങ്ങഴ ഗ്രാമ പഞ്ചായത്തിലെ ഗണപതിച്ചിറ- ചുങ്കപ്പടി റോഡിനുമാണ് അനുമതി ആയത്.

നാലാം ഘട്ടത്തിലെ ഈ റോഡുകളിൽ നിന്നും 10 ശതമാനം റോഡുകളുടെ നിർമ്മാണം ഉടൻതന്നെ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഈ റോഡുകൾ പൂർത്തീകരിക്കുന്നതോടെ ഗ്രാമീണ മേഖലയുടെ വികസനക്കുതിപ്പിന് ഇതൊരു നാഴികക്കല്ലായി മാറുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!