കോട്ടയം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ
ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും വേണ്ടി
ജില്ലാഓഫിസിൽനിന്ന് സിറ്റിങ് നടത്തും. സിറ്റിങ് നടക്കുന്ന ദിവസം,സ്ഥലം, വില്ലേജ് എന്ന ക്രമത്തിൽ: മാർച്ച് 6: നാട്ടകം ശിശുവിഹാർ ഹാൾ: നാട്ടകം വില്ലേജ്,മാർച്ച് 11: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹാൾ: പനച്ചിക്കാട് വില്ലേജ്.മാർച്ച് 15: പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാൾ, പുതുപ്പള്ളി വില്ലേജ്.മാർച്ച്18: പാമ്പാടി ഗ്രാമപഞ്ചായത്ത് ഹാൾ: പാമ്പാടി വില്ലേജ്മാർച്ച് 22: മീനടം ഗ്രാമപഞ്ചായത്ത് ഹാൾ: മീനടം വില്ലേജ്മാർച്ച് 29: ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹാൾ: ആർപ്പൂക്കര വില്ലേജ്. അംശദായം
അടയ്ക്കാനെത്തുന്നവർ ആധാർ, ബാങ്ക്പാസ്സ്ബുക്ക് എന്നിവ കരുതണം. പുതിയ
അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളുമായി
എത്തണം. വിശദ വിവരത്തിന് ഫോൺ 0481 2585604. (കെ.ഐ.ഒ. പി. ആർ. 337/2025)
