എരുമേലി : എരുമേലി സെൻ്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ എസ് പി
സി കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി . കാഞ്ഞിരപ്പള്ളി DySP
അനിൽകുമാർ എം മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു സന്ദേശം നൽകി.
ചടങ്ങിൽ, എസ്. പി.സി. കോട്ടയം ജില്ലാ ADNO . ജയകുമാർ ഡി, സ്കൂൾ മാനേജർ
റവ.ഫാ. വർഗീസ് പുതുപ്പറമ്പിൽ, സ്കൂൾ പ്രിൻസിപ്പൾ സെൻ ജെ.പി., സ്കൂൾ
ഹെഡ്മിസ്ട്രസ് രേഖ മാത്യൂസ് , സ്കൂൾ പി.ടി.എ. പ്രസിഡൻറ് സോയൂസ് പി. തോമസ്
എന്നിവർ അഭിവാദ്യം സ്വീകരിച്ചു. കുമാരി. നെഹില എസ് , കുമാരി. ലക്ഷ്മി ജി
ആധിയാർ എന്നിവർ പരേഡിനു നേതൃത്യം നൽകി


