ഐഎഎസ് തലപ്പത്ത് മാറ്റം,പി ബി നൂഹിനെ ​ഗ​താ​ഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് സിഎംഡി ആയിരുന്ന പി ബി നൂഹിനെ ​ഗ​താ​ഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (KTDFC) പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്. കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ളയെ സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.ഡോ. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടറാകും. കേരള ഫിനാൻഷ്യൽ കോർപറേഷന്റെ അധിക ചുമതലയും നൽകും. ഫിഷറീസ് ഡയറക്ടർ അബ്ദുൾ നാസർ ബിയെ കായിക, യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.ഡോ. അശ്വതി ശ്രീനിവാസ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ മാനേജിങ് ഡയറക്ടറും ആകും. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സ്ഥാനത്തിന്റെ പൂർണ്ണ അധിക ചുമതല വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!