ഈരാറ്റുപേട്ട:എംഎൽഎ
സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഫ്യൂച്ചർ സ്റ്റാർസ്
എഡ്യുക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ വിർച്വൽ ലയൺസ്
ക്ലബിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി ഭാവികാല വിദ്യാഭ്യാസ,
തൊഴിൽ മേഖലകൾ നിർണയിക്കുന്നതിൽ അവരെ പ്രാപ്തമാക്കുന്നത് ലക്ഷ്യം വെച്ച്
കരിയർ മാപ്പിങ് എന്ന വിഷയത്തെ ആസ്പദമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ്
ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് ലയൺസ് മുൻ മൾട്ടിപ്ലിൽ ഗവർണ്ണർ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും, പേഴ്സണാലിറ്റി ട്രെയിനറുമായ അഡ്വ. എ. വി വാമനകുമാറിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. സെമിനാർ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു .കൊച്ചിൻ
വിർച്വൽ ലയൺസ് ക്ലബ് പ്രസിഡന്റും കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ
സെക്രട്ടറിയുമായ ബിനോ ജോൺ ചാലക്കുഴി മുഖ്യപ്രഭാഷണം നടത്തി .ഫ്യൂച്ചർ
സ്റ്റാർസ് ഡയറക്ടർ ഡോ ആൻസി എന്നിവർ പ്രസംഗിച്ചു .

