എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം, ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിക്കണം: സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

തിരുവനന്തപുരം:എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉത്തരവിട്ടു.എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കര്‍ പതിക്കണമെന്നും ഉത്തരവിലുണ്ട്.

കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകള്‍ വീതം ഘടിപ്പിക്കണം. ബസിന്റെ മുന്‍വശവും പിന്‍വശവും കാണാവുന്ന രണ്ട് ക്യാമറകളും അകവശം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം.ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കേണ്ടതാണ്.മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്‌ക്ക് പണം നല്‍കേണ്ടെന്ന് കാട്ടുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.മാര്‍ച്ച് 31 ന് മുമ്പ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!