തിരുവനന്തപുരം: ബിജെപി വിട്ട് വന്ന സന്ദീപ് വാര്യരെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കെപിസിസി. ഇനി മാധ്യമ ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താവായി പങ്കെടുക്കാം.പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം.ലിജു നേതാക്കൾക്ക് കത്തയച്ചു.പാര്‍ട്ടി പുനഃസംഘടനയില്‍ കൂടുതല്‍ പദവി നല്‍കാമെന്ന് സന്ദീപിന് കോണ്‍ഗ്രസ് ഉറപ്പ് നല്കി.പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്. പാലക്കാട് നഗരസഭയിൽ ഞായറാഴ്ച വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നീക്കം നടന്നിരുന്നു.