എരുമേലി: പേട്ടകെട്ട്, ചന്ദനക്കുടം എന്നിവ നടക്കുന്ന 2025 ജനുവരി 10,11 തീയതികളിൽ
എരുമേലി ഗ്രാമപഞ്ചായത്തു പരിധിയിൽ മദ്യ-ലഹരിവസ്തു വിൽപനയും വിതരണവും
നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മദ്യഷോപ്പുകൾ ഈ ദിവസങ്ങളിൽ അടച്ചിടണം.
മദ്യ-ലഹരിവസ്തു വിൽപന നടക്കുന്നില്ലെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ ഉറപ്പു
വരുത്തണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചു
