കൊച്ചി : സംസ്ഥാനത്ത് പുതുവർഷത്തിലെ മുന്നേറ്റത്തിനു ശേഷം സ്വര്ണവിലയില് ഇടിവ്. ഒരു പവന് സ്വര്ണത്തിന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,720 രൂപയിലും ഗ്രാമിന് 7,215 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 35 രൂപ ഇടിഞ്ഞ് 5,960 രൂപയിലെത്തി.ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 320 രൂപയും വ്യാഴാഴ്ച 240 രൂപയും വെള്ളിയാഴ്ച ഒറ്റയടിക്ക് 640 രൂപയും വർധിച്ചിരുന്നു. തുടര്ച്ചയായ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കൂടിയശേഷമാണ് ഈ വിലയിറക്കം