തൃശൂർ : പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായിരുന്നു.കാലിക്കട്ട് സർവകലാശാലയിലെ ബോട്ടണി വകുപ്പ് മുൻമേധാവിയാണു കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ എന്ന കെ.എസ്. മണിലാൽ. കേരളത്തിലെ സസ്യസന്പത്തിനെക്കുറിച്ചു കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് തയാറാക്കിയ -ഹോർത്തൂസ് മലബാറിക്കൂസ്- എന്ന പ്രാചീന ലാറ്റിൻഗ്രന്ഥം, അന്പതുവർഷത്തെ ഗവേഷണത്തിലൂടെ ഇഗ്ലീഷിലും മലയാളത്തിലും ആദ്യമെത്തിച്ച ഗവേഷകൻ. കോഴിക്കോട്, സൈലന്റ് വാലി എന്നിവിടങ്ങളിലെ സസ്യ സന്പത്തിനെക്കുറിച്ചും ദീർഘപഠനങ്ങൾ പ്രസിദ്ധീകരിച്ചു.1999 ൽ കാലിക്കട്ട് സർവകലാശാലയിൽനിന്ന് വിരമിച്ച മണിലാൽ, അതിന് ശേഷം കോഴിക്കോട് കേന്ദ്രമായി സെന്റർ ഫോർ റിസർച്ച് ഇൻ ഇൻഡീജനസ് നോളജ്, സയൻസ് ആൻഡ് കൾച്ചർ എന്ന കൂട്ടായ്മയ്ക്ക് രൂപംനൽകി. ആ കൂട്ടായ്മയാണ് സമഗ്ര എന്ന ഗവേഷണ ജേർണൽ പ്രസിദ്ധീകരിക്കുന്നത്.ഹരിതഭൂപടം: കെ.എസ്. മണിലാലും ഹോർത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയും എന്ന പുസ്തകം, ഹോർത്തൂസിനെ സാധാരണക്കാരിലെത്തിക്കാൻ മണിലാൽ നടത്തിയ 50 വർഷത്തെ കഥയാണ് പറയുന്നത്. ഭാര്യ: ജ്യോത്സ്ന. മകൾ: അനിത. മരുമകൻ: കെ.പി. പ്രീതൻ. സംസ്കാരം ഇന്നു വൈകീട്ടു മൂന്നിനു തൃശൂർ വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.കാട്ടുങ്ങൽ എ. സുബ്രഹ്മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മകനായി പറവൂർ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയശേഷം മധ്യപ്രദേശിലെ സാഗർ സർവകലാശാലയിൽ നിന്ന് 1964 ൽ സസ്യശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ആ വർഷംതന്നെ കേരള സർവകലാശാലയുടെ കാലിക്കട്ട് സെന്ററിൽ ബോട്ടണി വകുപ്പിൽ അധ്യാപനായി ചേർന്നു.കാലിക്കട്ട് സർവകലാശാല നിലവിൽ വന്നപ്പോൾ ബോട്ടണി വകുപ്പിന്റെ ഭാഗമായി. 1976 ൽ പ്രഫസറും 1986ൽ സീനിയർ പ്രഫസറും വകുപ്പു മേധാവിയുമായി. ഹോർത്തുസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഉൾപ്പടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങൾ മണിലാൽ രചിച്ചിട്ടുണ്ട്.ഫ്ളോറ ഓഫ് കാലിക്കറ്റ്’(1982), ഫ്ളോറ ഓഫ് സൈലന്റ് വാലി (1988), ബോട്ടണി ആൻഡ് ഹിസ്റ്ററി ഓഫ് ഹോർത്തൂസ് മലബാറിക്കൂസ്(1980), ആൻ ഇന്റർപ്രട്ടേഷൻ ഓഫ് വാൻ റീഡ്സ് ഹോർത്തൂസ് മലബാറിക്കൂസ്(1988), ഹോർത്തൂസ് മലബാറിക്കൂസ് ആൻഡ് ദി സോഷ്യോ-കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങൾ അതിൽ ഉൾപ്പെടുന്നു.200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാൽ, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. നാല് സസ്യയിനങ്ങൾ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ശാസ്ത്രമേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച്, 2020 ലാണ് രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ചത്.
hgh long term side effects
References:
how many iu of hgh Per Day for muscle growth (to-portal.com)
hgh bodybuilding benefits
References:
how much is a cycle of hgh (isowindows.net)
2 iu hgh bodybuilding
References:
How Much Hgh To Take For Bodybuilding – Hackmd.Okfn.De –
hgh zum abnehmen
References:
https://iotpractitioner.com
hgh injections side effects
References:
https://firsturl.de
hgh bodybuilding dosage
References:
hedgedoc.eclair.ec-lyon.fr
santa barbara casino
References:
http://boiler.ttoslinux.org:8888/scottandrew589
blue rodeo try
References:
https://surily.in/lashaycallagha