കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ റവ. ഫാ. ഫിലിപ്പ് തീമ്പലങ്ങാട്ട് (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (
തിങ്കൾ, ഡിസംബർ 30) ഉച്ചയ്ക്ക് 1.00 മണിക്ക് പഴയിടം പള്ളി പാരിഷ്ഹാളിൽ
ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ
നടത്തപ്പെടുന്നതുമാണ്. ഇന്ന് ( ഞായർ, ഡിസംബർ 29) വൈകുന്നേരം 4.00 മണി മുതൽ
പഴയിടത്തുള്ള ഭവനത്തിലും നാളെ (തിങ്കൾ, ഡിസംബർ 30) രാവിലെ 10.00 മണി മുതൽ പഴയിടം പള്ളി പാരിഷ് ഹാളിലുമെത്തി ആദരാഞ്ജലികളർപ്പിച്ച്
പ്രാർത്ഥിക്കാവുന്നതാണ്.
പൂന പേപ്പൽ സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂർത്തിയാക്കി 1980 ഏപ്രിൽ 10 ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. ഉപ്പുതറ, കപ്പാട്, മുണ്ടക്കയം ഇടവകകളിൽ അസിസ്റ്റന്റ് വികാരി, ഇളങ്ങോയി വികാരി,
മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി , ആശാ ഹോം എന്നിവയുടെ ജോയിന്റ് ഡയറക്ടർ, രൂപത പ്രൊക്കുറേറ്റർ തുടങ്ങിയ ശുശ്രൂഷകൾ നിർവഹിച്ചു. അമേരിക്കയിലെ
ലൂയിസിയാനയിലുള്ള ഷ്റീപ്പോർട്ട് രൂപതയിലെ ശുശ്രൂഷയ്ക്ക് ശേഷം മടങ്ങിയെത്തി
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു.സഹോദരങ്ങൾ: തങ്കമ്മ ചക്കുങ്കൽ ( തോട്ടക്കാട്), ജയിംസ്കുട്ടി, മിനി കല്ലൂക്കുളങ്ങര (പുത്തൻകൊരട്ടി ), പരേതരായ ബേബിച്ചൻ, ജോസുകുട്ടി
