കല്‍പറ്റ : താമരശേരി ചുരത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയില്‍ ഇടിച്ച് രണ്ടുപേര്‍ കൊക്കയില്‍ വീണു. ചുരം അഞ്ചാം വളവിനു സമീപമാണ് അപകടം.ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ ഭിത്തിയില്‍ ഇടിച്ചു കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.ഇരുവരെയും പുറത്തെത്തിച്ചു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി