വയനാട്‌ പുനരധിവാസം: ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി

കൊച്ചി : മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി  ഹൈക്കോടതി തള്ളി. തോട്ടം ഉടമകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകി പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാമെന്ന്‌ കോടതി പറഞ്ഞു.തോട്ടം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺസ്, എൽസ്റ്റോൺ ഉടമകളായിരുന്നു കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഉടൻ ആരംഭിക്കാം എന്നും ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം എന്നുമാണ്‌ കോടതി വിധി.ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന്  സൗകര്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഭൂമി ദുരന്തനിവാരണ നിയമ പ്രകാരമാണ്‌ ഏറ്റെടുക്കുക.127.11 ഹെക്ടർ ഭൂമിയാണ് മാതൃകാ ടൗൺഷിപ്പ്‌ സ്ഥാപിക്കുന്നതിന്‌ സർക്കാർ ഏറ്റെടുക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!