എരുമേലി:മുട്ടപ്പള്ളിയിൽ നിന്നും കണമല സ്കൂളിലേക്ക് പോകുവാൻ വേണ്ടി ബസ്സിൽ
കയറിയ വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും 500 രൂപ നോട്ട് പറന്നു പോയി . രൂപ
കണ്ടെത്തി വിദ്യാർത്ഥിക്ക് എരുമേലി സേഫ് സോൺ ടീം നൽകുകയും ചെയ്തു, കണമല
സാന്തോം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പ ഠിക്കുന്ന ആഷിക്ക് വി.എന്നിൻ്റെ
പണമാണ് ഇവർ കണ്ടെത്തി നൽകിയത്. സ്കൂളിലേക്ക് പോകുവാൻ വേണ്ടി ബസിൽ കയറിയ
വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും 500 രൂപ നോട്ട് പറന്നു പോവുകയായിരുന്നു.
ഗൈഡ് പുസ്തകം വാങ്ങാനായി വീട്ടിൽ നിന്ന് മേടിച്ച പണമായിരുന്നു ഇത് ,
തുടർന്ന് തിരിച്ചിറങ്ങി പണം തപ്പിയ വിദ്യാർത്ഥിയെ സഹായിക്കുവാനായി
നാട്ടുകാരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും കൂടുകയും ഇവർ പണം കണ്ടത്തി
വിദ്യാർത്ഥിക്ക് നൽകുകയുമായിരുന്നു. എരുമേലിയിലെ എം.വി.ഡി സേഫ് സോൺ
ഉദ്യോഗസ്ഥരായ എ എം.വി.ഐ നികിൽ കെ . ബാലൻ, ഡ്രൈവർ അനീഷ്, നാട്ടുകാരായ തമ്പി
കുളങ്ങര, മനോജ് കൊങ്ങാട്ടിൽ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.
