ശബരി വിമാനത്താവള  പദ്ധതിപ്രദേശത്തുള്ളവരെ ജോലിക്ക് പരിഗണിക്കണം :സാമൂഹികാഘാത പഠന  ശുപാർശ,ഹിയറിങ് 29നും 30നും

എരുമേലി : ശബരിമല വിമാനത്താവളത്തിന്റെ പദ്ധതിപ്രദേശത്തു താമസിക്കുന്നവരെ യോഗ്യത അനുസരിച്ച് വിമാനത്താവള നിർമാണത്തിലും തുടർന്നും ജോലിക്കായി പരിഗണിക്കണമെന്നു സാമൂഹികാഘാത പഠനം സംബന്ധിച്ച കരട് റിപ്പോർട്ടിന്റെ  ശുപാർശ . കൊച്ചി തൃക്കാക്കര ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണു സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് ഇന്നലെ സമർപ്പിച്ചത്. ഒന്നുവീതം ആശുപത്രി, കന്റീൻ, ലേബർ ഓഫിസ്, റേഷൻ കട എന്നിവ വിമാനത്താവള നിർമാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 41,699 മരങ്ങളും ചെടികളും വെട്ടേണ്ടി വരും. ഏറ്റവും കൂടുതൽ വെട്ടേണ്ടി വരുന്നത് റബറാണ്: 17736 എണ്ണം.

പദ്ധതി പ്രദേശത്ത് കൂടുതലായി 60 വയസ്സ് കഴിഞ്ഞവരാണ്. അതിനാൽ, പ്രായമായവർക്ക് പുനരധിവാസ സൗകര്യം ഉറപ്പാക്കണം.

∙ ഭൂമിയേറ്റെടുക്കൽ കാലതാമസം കൂടാതെ പൂർത്തിയാക്കണം.

∙ ആഘാത ബാധിതർക്കുള്ള നഷ്ടപരിഹാരം കഴിയുന്നത്ര വേഗത്തിൽ നൽകണം.

∙ സർക്കാർ ഉത്തരവുകൾ കൃത്യമായി പാലിച്ചുവേണം പുനരധിവാസവും പുനഃസ്ഥാപന പ്രവർത്തനങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കുവാൻ.

ഭൂമി നഷ്ടപ്പെടുന്നവർ‌: 234

∙ മാറിത്താമസിക്കേണ്ടി വരുന്നത്: 326 കുടുംബങ്ങൾ

∙ ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിൽ നഷ്ടപ്പെടുന്നത്: 234 കുടുംബങ്ങൾ

∙ മുഖ്യ ഉപജീവനത്തെ നേരിട്ടു ബാധിക്കുന്നത്: 327 കുടുംബങ്ങൾ

∙ ആകെ ബാധിക്കുന്നവർ: 1965

∙ ബാധിക്കപ്പെടുന്ന ആരാധനാലയങ്ങൾ: 7

∙ ബാധിക്കപ്പെടുന്ന സ്കൂളുകൾ: 2

ഹിയറിങ് 29നും 30നും

സാമൂഹികാഘാത പഠനറിപ്പോർട്ട് സംബന്ധിച്ച് ഇൗ മാസം 29നും 30നും പബ്ലിക് ഹിയറിങ് നടക്കും. 29ന രാവിലെ 10ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി ഹാളിലും 30നു രാവിലെ 10നു മുക്കടയിലെ കമ്യൂണിറ്റി ഹാളിലുമാണു ഹിയറിങ് നടക്കുക.∙ വിമാനത്താവളത്തിനായി 3500 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!